Tuesday 20 July 2010

ഗന്ധം.....

കറുത്ത് മൂടിയ ഇരുട്ടിന്റെ....
രാത്രിയുടെ ഗന്ധം...

അറ്റം വിണ്ടു കീറിയ ഈറ്റപ്പായയില്‍..
പഴകിയ മണം തുളച്ചു കയറുന്ന
തലയണയില്‍ മുഖമമര്‍ത്തി കിടക്കുമ്പോള്‍...
പഴയതല്ല...
പഴയ പുതുമയുടെ ഗന്ധം..

വരിഞ്ഞു മുറുകുന്ന കൈകളുടെ ശക്തി..
ഈറ്റപ്പുലിയുടെ വേഗതയോടെ....
ആടിത്തിമിര്‍ത്തു അരങ്ങു തകര്‍ത്ത കത്തി വേഷം..
അരങ്ങൊഴിഞ്ഞു തളര്‍ന്നുറങ്ങുമ്പോള്‍...
പിന്നെയും പഴമയുടെ ഗന്ധം..
വിയര്‍പ്പും ശുക്ലവും കൂടിക്കലര്‍ന്ന...
ആവര്‍ത്തന വിരസതയാര്‍ന്ന പഴയ ഗന്ധം...

ഒടുവില്‍...എല്ലാത്തിനും ഒടുവില്‍....
അപമാനത്തിന്റെയും ഛര്ദ്ദിയുടേയും ഗന്ധം...
പിന്നെ മാസങ്ങള്‍ക്കപ്പുരം...
പേറ്റുനോവിന്റെ ഗന്ധം....
ഇളം ചൂട് മുലപ്പാലിന്‍ ഗന്ധം...
ഇനിയുമീ കീറിയ തഴപ്പായയില് എത്രയോ...
ഗന്ധങ്ങള്‍ ഊഴവും കാത്തു കിടക്കുന്നു....

വീണ്ടും....കറുത്തുമൂടിയ...
ഇരുട്ടിന്റെ....രാത്രിയുടെ ഗന്ധം.....







9 comments:

sm sadique said...

വിയര്‍പ്പും ശുക്ലവും കൂടിക്കലര്‍ന്ന...
ആവര്‍ത്തന വിരസതയാര്‍ന്ന പഴയ ഗന്ധം...

ഗണ്ഡവും കാത്തുള്ള ഈ കിടപ്പ് തഴപ്പായയിൽ ആകുമ്പോൾ എല്ലാത്തിനോടും മടുപ്പ് തോന്നും,
പക്ഷെ, കിടപ്പ് പട്ട് മെത്തയിലാവും മ്പോൾ തിമർത്ത് തകർക്കും.
രണ്ടും രണ്ട്തരം സ്ത്രീകൾ…
രണ്ട്തരം ജീവിതങ്ങൾ
രണ്ടും കഷ്ട്ടം.
എങ്കിലും ഇതൊക്കെ തന്നെയാണ് ജീവിതം
ശരിയും തെറ്റും കലർന്നത്.

Unknown said...

നന്നായിട്ടുണ്ട് ഗന്ധം...മാത്രമുള്ളജീവിതങ്ങള്‍

Sekhar said...

നല്ല കവിത.

jayanEvoor said...

വിയര്‍പ്പും ശുക്ലവും കൂടിക്കലര്‍ന്ന...
ആവര്‍ത്തന വിരസതയാര്‍ന്ന പഴയ ഗന്ധം...

മുതൽ

ഇളം ചൂട് മുലപ്പാലിന്‍ ഗന്ധം...

വരെയുള്ള എല്ലാ ഗന്ധങ്ങളും ഒരേ വികാരമല്ലല്ലോ ഒരാളിൽ ഉണർത്തുന്നത്.

ഗന്ധവൈവിധ്യങ്ങളിൽ വികാരവൈവിധ്യങ്ങൾ കൂടി സന്നിവേശിപ്പിച്ചിരുന്നെങ്കിൽ നന്നായെനേ എന്നു തോന്നി.

ഇതിപ്പോൾ വെറും സ്റ്റേറ്റ്മെന്റുകൾ മാത്രം.

Anonymous said...

kollalloo....

http://aksharangal.socialgo.com/

shabeer said...

http://aksharangal.socialgo.com/

Jishad Cronic said...

നന്നായിട്ടുണ്ട് ....

Abdul Muneer said...

ശരിയാണ്.... ഇതാണ് ഗന്ധം

Wayanadan Vaka said...

unavoidable incidents.