Wednesday 23 January 2013

ഇത് നമ്മുടെ ഭാരതം


അമ്മ കരഞ്ഞു.

മകന്പറഞ്ഞു അമ്മയ്ക്കറിയാം

അധികാരം വിഷമെന്നു...

പിന്നെ മോന്എന്തിനു ഇതിലേക്ക് ??

ചോദ്യം വേണ്ട...

വിഷപാത്രം ഞാന്എടുത്തോളാം

നിങ്ങള്ക്ക് വേണ്ടി.

 

മക്കള്രാഷ്ട്രീയം അഴിമതിയിലും

മക്കള്രാഷ്ട്രീയം.

ദാ...ഒരച്ഛനും മകനും അകത്തു.

അഴിമതി നിരോധന നിയമപ്രകാരമത്രേ...

നന്നായി.....

ഇനിയെത്ര പേര്പുറത്തു

അഴി കാത്ത് ബാക്കി...

 

കൊലപാതകം, മാനഭംഗം, തെളിവ് നശിപ്പിക്കല്

വിചാരണ...അതും അടച്ചിട്ട മുറിയിലെ

രഹസ്യ വിചാരണ.

വിലക്ക്...ആരും ഒന്നും പറയരുത്

മിണ്ടരുത്..

കേള്ക്കരുത്..

പത്രത്തിലൊന്നും വന്നു പോയേക്കരുത്.

വോട്ട് ബാങ്കുകള്തകര്ന്നു പോയാലോ..

 

ആചാരങ്ങള്‍...

പ്രാകൃതമിപ്പോഴും...

ബ്രാഹ്മണന്റെ എച്ചില്ഇലയില്

താഴ്ന്ന ജാതിക്കാരെ ഉരുട്ടുന്നത്രേ..

 

ഇതാ വേറൊരുത്തന്‍...

പ്രകൃതിവിരുദ്ധം അത്രേ...

അതും സ്ത്രീപുരുഷസമത്വം..

എനിക്ക് ഇനി ചിരിക്കാന്വയ്യ..കരയാനും..

ഇതില്കൂടുതുല്സ്ത്രീക്കിനി എന്ത് വേണം...?

 

ഇതെന്തേ എന്റെ കൈയിലെ

നോട്ടുകള്ക്കൊരു ഭയം...

.....എനിക്കറിയാം..

വിലക്കയറ്റം..

അറിഞ്ഞില്ലേ ദാ പോകുന്നു

പെട്രോളിന് പിന്നാലെ ഡീസലും

ഇനി അവര്തീരുമാനിക്കട്ടെ വില

ആരു..? സംശയം എന്താ എണ്ണ കമ്പനികള്..

 

അയ്യോ...ഇതെന്താ...

എന്റെ നോട്ടുകള്നനയുന്നത്...

അയ്യയ്യോ ഗാന്ധിജി വീണ്ടും കരയുന്നു.

 
-   ലിനി ജയന്‍