Thursday 8 July 2010

ഇനിയും ഏറെ ദൂരം.....

നടക്കാന്‍ ഏറെ ദൂരം...
ഇനിയും നടക്കാന്‍ ഏറെ ദൂരം.
എത്തിയതെവിടെന്നറിയുന്നുമില്ല.....
പക്ഷെ ഇനിയും ഏറെ ദൂരം...
എനിക്കിനിയും നടക്കാന്‍ ഏറെ ദൂരം....


എവിടെ തുടങ്ങി..? അതുമറിയില്ല....
ഓര്‍മ്മകള്‍ തുടങ്ങുമ്പോള്‍ പാല്‍മണം മാത്രം...
അതിനും മുന്നേ....അമ്മ തന്‍ ....
ഗര്‍ഭ പത്രത്തില്‍ മുളക്കും മുന്നേ....
ഏറെ ദൂരം നടന്നു കാണാം....
എന്നാലും ഇനിയും നടക്കാന്‍ ഏറെ ദൂരം....


പിച്ച വെച്ചും...ഓടിക്കളിച്ചും...
പിന്നെ ഓടിനടന്നും....
ഏറെ ദൂരം കഴിഞ്ഞു കാണാം.....
മരണം വരെയും നടന്നു കഴിഞ്ഞാലും ....
പിന്നെയും കാണും ഏറെ ദൂരം...

അറിയില്ല...ഇനിയുമറിയില്ല....എത്ര ദൂരം...
നടക്കുന്നു ഞാന്‍ എന്നാലും...
നിയതി തന്‍ നിയോഗം പോലെ....
തളരാത്ത കാലുകളും, പതറാത്ത മനസുമായി....

ഏറെ ദൂരം ....ഇനിയും ഏറെ ദൂരം....
നടക്കാന്‍ എനിക്കിനി ഏറെ ദൂരം...

4 comments:

Sukanya said...

നടന്നദൂരം അളക്കാനോ, ഇനിയും എത്ര
നടക്കണമെന്നോ അറിയാത്തവര്‍ നമ്മള്‍.
നല്ല ചിന്ത. നല്ല കവിത.

Manoraj said...

കവിതയിൽ ഏറേ ദൂരം എന്ന പ്രയോഗം അതിപ്രസരം കൊണ്ട് ചെറിയ അലോസരമുണ്ടാക്കുന്നു എന്ന് പറയുമ്പോൾ കവിത അറിയാത്തവൻ വിമർശിച്ചിട്ട് പോകുന്നു എന്ന് കരുതല്ലേ.. വിമർശനമല്ല എന്നത് സത്യമാണ് താനും..

Unknown said...

ഏറെ ദൂരം ....ഇനിയും ഏറെ ദൂരം....


ലളിത സാഹിത്യം .... കൊള്ളാംട്ടോ...


ഇനിയും എഴുതണം

എന്‍.ബി.സുരേഷ് said...

ഉറങ്ങുന്നതിൻ മുൻപ് നടക്കാൻ ഏറെ ദൂരം എന്ന് റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയില്ലെ. അഥു വായിച്ചിട്ടുണ്ടോ. വനത്തിനുള്ളിലെ ഹിമസായാഹ്നം എന്ന കവിത.

എല്ലാവർക്കുമറിയാവുന്ന കാര്യം എല്ലാവർക്കും പറയാവുന്ന തരത്തിലല്ല കവിതയാക്കേണ്ടത്. മറ്റാരും പറയാത്ത തരത്തിലാണ് പറയേണ്ടത്.

ശാശ്വത സത്യങ്ങളെ നമ്മുടെ സത്യങ്ങളാക്കി മാറ്റുകയല്ലേ വേണ്ടത്?

തുടരൂ കവിതകൾ