Wednesday, 23 January 2013

ഇത് നമ്മുടെ ഭാരതം


അമ്മ കരഞ്ഞു.

മകന്‍ പറഞ്ഞു അമ്മയ്ക്കറിയാം

അധികാരം വിഷമെന്നു...

പിന്നെ മോന്‍ എന്തിനു ഇതിലേക്ക് ??

ചോദ്യം വേണ്ട...

ഈ വിഷപാത്രം ഞാന്‍ എടുത്തോളാം

നിങ്ങള്ക്ക് വേണ്ടി.

 

മക്കള്‍ രാഷ്ട്രീയം അഴിമതിയിലും

മക്കള്‍ രാഷ്ട്രീയം.

ദാ...ഒരച്ഛനും മകനും അകത്തു.

അഴിമതി നിരോധന നിയമപ്രകാരമത്രേ...

നന്നായി.....

ഇനിയെത്ര പേര്‍ പുറത്തു

അഴി കാത്ത് ബാക്കി...

 

കൊലപാതകം, മാനഭംഗം, തെളിവ് നശിപ്പിക്കല്‍

വിചാരണ...അതും അടച്ചിട്ട മുറിയിലെ

രഹസ്യ വിചാരണ.

വിലക്ക്...ആരും ഒന്നും പറയരുത്

മിണ്ടരുത്..

കേള്‍ക്കരുത്..

പത്രത്തിലൊന്നും വന്നു പോയേക്കരുത്.

വോട്ട് ബാങ്കുകള്‍ തകര്‍ന്നു പോയാലോ..

 

ആചാരങ്ങള്‍...

പ്രാകൃതമിപ്പോഴും...

ബ്രാഹ്മണന്റെ എച്ചില്‍ ഇലയില്‍

താഴ്ന്ന ജാതിക്കാരെ ഉരുട്ടുന്നത്രേ..

 

ഇതാ വേറൊരുത്തന്‍...

പ്രകൃതിവിരുദ്ധം അത്രേ...

അതും സ്ത്രീപുരുഷസമത്വം..

എനിക്ക് ഇനി ചിരിക്കാന്‍ വയ്യ..കരയാനും..

ഇതില്‍ കൂടുതുല്‍ സ്ത്രീക്കിനി എന്ത് വേണം...?

 

ഇതെന്തേ എന്റെ കൈയിലെ

നോട്ടുകള്‍ക്കൊരു ഭയം...

ഹ..ഹ...എനിക്കറിയാം..

വിലക്കയറ്റം..

അറിഞ്ഞില്ലേ ദാ പോകുന്നു

പെട്രോളിന് പിന്നാലെ ഡീസലും

ഇനി അവര്‍ തീരുമാനിക്കട്ടെ വില

ആരു..? സംശയം എന്താ എണ്ണ കമ്പനികള്‍..

 

അയ്യോ...ഇതെന്താ...

എന്റെ നോട്ടുകള്‍ നനയുന്നത്...

അയ്യയ്യോ ഗാന്ധിജി വീണ്ടും കരയുന്നു.

 
-   ലിനി ജയന്‍

 

1 comment:

പട്ടേപ്പാടം റാംജി said...

എനിക്ക് ഇനി ചിരിക്കാന്‍ വയ്യ..കരയാനും..

ആനുകാലിക സംഭവങ്ങളെ രോഷത്തില്‍ മുക്കുമ്പോഴും അറിയാതെ ഒരു നിര്‍വ്വികാരത കടന്നു വരുന്നത് ഇനി എന്തു ചെയ്യും എന്ന ചോദ്യം സൃഷ്ടിക്കുന്നതാണ്.
നന്നായിരിക്കുന്നു വരികള്‍